ഉല്‍സവ കാലത്തിന് ആവേശം പകരാന്‍ ആകര്‍ഷകമായ ഓഫറുകളുമായി ഗോദ്റെജ്

Posted on: October 13, 2020

കൊച്ചി : ഉല്‍സവ ആഘോഷത്തിന് ആവേശം പകരുവാന്‍ നൂതനമായ ഓഫറുകള്‍ ഒരുക്കി ഗോദ്റെജിന്റെ ‘നൗ ഈസ് ദ് വൗവ് ഫെസിറ്റിവല്‍’ അവതരിപ്പിച്ചു. ഈ സമയത്ത് പണം കൈയില്‍ തന്നെ കരുതുന്നതിന് അല്ലെങ്കില്‍ സേവിംഗ്സിനാണ് ഉപഭോക്താക്കള്‍ പ്രധാന്യം കല്പ്പിക്കുന്നതെന്ന് ബ്രാന്‍ഡിന് മനസിലായി.

ഉപഭോക്താക്കള്‍ക്ക് പണം സൗകര്യം പോലെ കൈകാര്യം ചെയ്യാവുന്ന വിധം വെറും 900 രൂപ മുതലുള്ള ഇഎംഐ, അധിക വാറന്റികള്‍, കാഷ് ബാക്ക്, പലിശ രഹിത ഇഎംഐ, പൂജ്യം ഡൗണ്‍പേയ്മെന്റ്, ഡിസ്‌ക്കൗണ്ടുകള്‍, എക്സ്ചേഞ്ച് ഓഫറുകള്‍ തുടങ്ങിയ നിരവധി ഓഫറുകളാണ് പരിസ്ഥിതി സൗഹൃദവും പുത്തന്‍ സാങ്കേതിക വിദ്യയിലുള്ളതുമായ ഉപകരണങ്ങള്‍ക്ക് ഗോദ്റെജ് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ സേവിംഗ്സിനെ കുറിച്ച് ആശങ്കപ്പെടാതെ ഈ ഉല്‍സവ കാലത്ത് നേട്ടങ്ങള്‍ കൊയ്യാനുള്ള അവസരമാണ് ഗോദ്റെജ് ഒരുക്കുന്നത്.

കോവിഡ്-19മായി ബന്ധപ്പെട്ട ലോക്ക്ഡൗണിലായിരുന്നെങ്കിലും ബ്രാന്‍ഡ് ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുള്ള ഉത്പന്നങ്ങള്‍ ഈ വര്‍ഷമുടനീളം അവതരിപ്പിച്ചുകൊണ്ടിരുന്നു. ഫ്രോസ്റ്റ്-ഫ്രീ, ഡയറക്റ്റ് കൂളിങ് റഫ്രിജറേറ്ററുകള്‍, സെമി-ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകള്‍, യുവിസി അടിസ്ഥാനമാക്കിയുള്ള അണുമുക്ത ഉപകരണങ്ങള്‍, ഗോദ്റെജ് വൈറോഷീല്‍ഡ് തുടങ്ങിയ ഉപകരണങ്ങള്‍ ബ്രാന്‍ഡ് അവതരിപ്പിച്ചു. വരുന്ന ഉല്‍സവ കാലത്തേക്കായി 132 പുതിയ എസ്‌കെയുകളും ബ്രാന്‍ഡ് അവതരിപ്പിക്കുവാന്‍ ആലോചിക്കുന്നുണ്ട്.

പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിന് പുറമേയാണ് ഗോദ്റെജ് ആകര്‍ഷകമായ ഓഫറുകളും അവതരിപ്പിക്കുന്നത്. വരുന്ന ഉല്‍സവ കാലത്തേക്കായി 900 രൂപയുടെ ഫിക്സഡ് ഇഎംഐ സ്‌കീം, 3559 രൂപ മൂല്യം വരുന്ന അധിക വാറന്റി, 6000 രൂപവരെ കാഷ് ബാക്ക് (തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകള്‍ക്ക്), 10,000 രൂപ എംആര്‍പിവരെയുള്ള ഉത്പന്നങ്ങള്‍ക്ക് പലിശ രഹിത ഇഎംഐ, തെരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകളില്‍ പ്രത്യേക മോഡലുകള്‍ക്ക് വിവിധ തരത്തിലുള്ള ഫൈനാന്‍സ് സ്‌കീം തുടങ്ങിയവയെല്ലാമുണ്ട്.

കോപ്പര്‍ കണ്ടന്‍സറോടു കൂടിയ ഗോദ്റെജ് എയര്‍കണ്ടീഷനറുകള്‍ക്ക് അഞ്ചു വര്‍ഷത്തെ അധിക വാറന്റിയും ബ്രാന്‍ഡ് നല്‍കുന്നുണ്ട്. മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ട ഗോദ്റെജ് എയര്‍കണ്ടീഷനര്‍ മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റലേഷന്‍ ചാര്‍ജില്‍ ഇളവുകളുമുണ്ട്.

ഈ ഉത്സവ സീസണില്‍ മികച്ച പുതിയ ഉത്പന്നങ്ങള്‍ക്ക് നിരവധി ഓഫറുകള്‍ അവതരിപ്പിച്ചിരിരിക്കുന്നു. ഒരു ഉപകരണം വാങ്ങുന്നതിനുള്ള മികച്ച സമയമായിരിക്കും, ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വരാനിരിക്കുന്ന ഉത്സവ സീസണ്‍ സന്തോഷകരമാക്കാനുള്ള തങ്ങളുടെ ചെറിയ ശ്രമമാണിത്. ഡിമാന്‍ഡ് വര്‍ധിക്കുന്നതിന്റെ അടയാളങ്ങള്‍ കാണുന്നുവെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു.

നവംബര്‍ 20വരെ ഓഫറുകള്‍ ബാധകമാണ്. അധിക വാറന്റി ലഭിക്കുവാന്‍ ഉത്പന്നം വാങ്ങി ഏഴു ദിവസത്തിനകം ഗോദ്റെജിന്റെ ഔദ്യോഗിക സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക അല്ലെങ്കില്‍ 1800 209 5511 ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുക.