ട്രീവ്യൂ എല്‍ഇഡി ടിവികള്‍

Posted on: August 29, 2020

തായ്‌ലന്‍ഡിലെ മുന്‍നിര ടെലിവിഷന്‍ ബാന്‍ ഡായ ‘ടീവ്യൂ’ ഇന്ത്യയിലെത്തി. ഒട്ടേറെ സ്മാര്‍ട് ആന്‍േഡ്രായ്ഡ് ഫുള്‍ എച്ച്ഡി ടിവികളുമായാണ് ക്യൂതീ വെഞ്ചേഴ്സ്സുമായി ചേര്‍ന്ന് ടീവ്യൂ ഇന്ത്യയില്‍ കാലുറപ്പിക്കുന്നത്.

2001 മുതല്‍ ബജറ്റ് ഇലക്ട്രോണിക്‌സ് വിപണിയിലുള്ള ടീവ്യൂ തായ്‌ലന്‍ഡിലെ
ഏറ്റവും വലിയ എല്‍ഇഡി ടിവികമ്പനിയാണ്. ഇന്ത്യ കൂടാതെ മിഡില്‍ ഈസ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ടീവ്യൂവിന് വിപണിയുണ്ട്. ഗുജറാത്തിലെ അബാജ് ടെക്പാര്‍ക്കുമായി ചേര്‍ന്ന് ടീവ്യൂ ടി വികള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കും. 24 ഇഞ്ച് മുതല്‍ 65 ഇഞ്ച് വരെ വലുപ്പ മുള്ള ടിവികളാണ് ആദ്യ ഘട്ടത്തില്‍ വിപണിയിലെത്തിയത്.

100 മുതല്‍ 300 ഇഞ്ച് വരെയുള്ള ലേസര്‍ ടിവിയും ഉടന്‍ വിപണിയിലെത്തും. 3000 സ്റ്റോറുകളിലൂടെ ഇന്ത്യയില്‍ വലിയ നെറ്റ്വര്‍ക്കാണ് തീവെഞ്ചേഴ്‌സിനുള്ളത്. ബോളിവുഡ് താരം ഋതിക് റോഷനാണ് ബാന്‍ഡ് അംബാസഡര്‍.

 

TAGS: Treeview |