ഹാന്‍വീവില്‍ 20 ശതമാനം റിബേറ്റും 10 ശതമാനം ഡിസ്‌കൗണ്ടും

Posted on: August 17, 2020

 സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന്റെ ഹാന്‍വീവ് ഷോറൂമുകളില്‍ ഓണം വില്പന ലക്ഷ്യമിട്ട് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റിനു പുറമേ 10 ശതമാനം ഡിസ്‌കൗണ്ടും നല്‍കും. നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ലഘുകരിച്ച് കൈത്തറി വിത്പന വര്‍ധിപ്പിക്കാനാണ് നടപടി.

പരമ്പരാഗത കൈത്തറി വസ്ത്രങ്ങള്‍ക്കു പുറമെ ഹാന്‍വീവ് ഷോറുമുകളില്‍ കോട്ടണ്‍ മാസ്‌ക്കും ലഭിക്കും. വിലക്കിഴിവിനു ശേഷം 11 രൂപയാണ് മാസ്‌കിന്റെ വില.

 

TAGS: Hanveev |