ആന്റി വൈറൽ മാസ്‌ക്കുമായി ലിവിൻഗാർഡ്

Posted on: August 8, 2020

ലിവിൻഗാർഡ് ആന്റി വൈറൽ മാസ്‌ക്കുകൾ ശ്രദ്ധേയമാകുന്നു. നോവൽ കൊറോണ വൈറസുകളായ സാഴ്സ്-കൊവ്-2/കോവിഡ്-19 എന്നിവയെ 99.9 ശതമാനവും നശിപ്പിക്കാനും എല്ലാത്തരം ബാക്റ്റീരിയകളെയും വൈറസുകളെയും നിഷ്‌ക്രിയമാക്കാനുമുള്ള കഴിവ് ഈ മാസ്‌ക്കുകൾക്കുണ്ട്.

പുതിയ മാസ്‌ക്കുകളുമായി ലിവിൻഗാർഡ് കോവിഡ്-19 പോരാട്ടത്തിൽ മുന്നിലുണ്ട്. നിയമപാലകരും മുൻനിര ആരോഗ്യ പ്രവർത്തകരുമാണ് ആഗോള തലത്തിൽ ലിവിൻഗാർഡ് മാസ്‌ക്കുകൾ ഉപയോഗിക്കുന്നത്.

സ്വിസ് സാങ്കേതികവിദ്യയും ഡിസൈനുമുള്ള ലിവിൻഗാർഡ് മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. മുംബൈയിലും ബംഗലുരുവിലുമായി പ്രതിവാരം ഒന്നര ലക്ഷം ഫേസ് മാസ്‌ക്കുകൾ നിർമ്മിക്കാൻ ലിവിൻഗാർഡിന് കഴിയുമെന്ന് സ്ഥാപകനും സിഇഒയുമായ സഞ്ജീവ് സ്വാമി പറഞ്ഞു.