ഡയറി ഫ്രെഷ് ഗോതമ്പ് പൊടി

Posted on: July 8, 2020


 മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പ്പാദക യൂണിയന്‍ പ്രൊമ്മോട്ട് ചെയ്തിട്ടുള്ള ചാരിറ്റബിള്‍ ട്രസ്റ്റായ മലബാര്‍ റൂറല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ ഡയറി ഫ്രെഷ് എന്ന ബ്രാന്‍ഡ് നാമത്തില്‍ ഗോതമ്പു പൊടി വിപണിയിലിറക്കി.

മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പ്പാദക യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്. മണി വിപണനോദ്ഘാടനം നിര്‍വഹിച്ചു. മാവൂര്‍ ക്ഷീരോത്പ്പാദക സഹകരണ സംഘം പ്രസിഡന്റ് ബാലകൃഷ്ണന്‍ നായര്‍ ആദ്യ പാക്കറ്റ് ഏറ്റുവാങ്ങി.

മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പ്പാദക യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. എം. വിജയകുമാരന്‍, കെസിഎംഎംഎഫ് ഡയറക്ടര്‍ പി. ശ്രീനിവാസന്‍, എംആര്‍സിഎംപിയു ഡയറക്ടര്‍ പി.ടി. ഗിരീഷ് കുമാര്‍, എംആര്‍ഡിഎഫ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജോര്‍ജ്ജ് കുട്ടി ജേക്കബ്, എംആര്‍സിഎംപിയു സീനിയര്‍ മാനേജര്‍മാരായ ഡി.എസ്.കോണ്ട, കെ.സി.ജയിംസ്, ടി.എം.തോമസ്, എംആര്‍ഡിഎഫിലെയും മില്‍മയിലെയും ഉദ്യോഗസ്ഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.