ഗോദ്‌റെജ് അപ്ലയന്‍സസ് കേരളത്തിലെ സാന്നിദ്ധ്യം ശക്തമാക്കുന്നു

Posted on: March 12, 2020

കൊല്ലം: ഇന്ത്യയിലെ പ്രമുഖ ഗൃഹോപകരണ സ്ഥാപനമായ ഗോദ്‌റെജ് കേരളത്തിലെ സാന്നിദ്ധ്യം ശക്തമാക്കികൊണ്ട് കൊല്ലത്ത് ബ്രാന്‍ഡ് ഔട്ട്‌ലെറ്റ് ആരംഭിച്ചു. ചാനല്‍ പാര്‍ട്ട്‌നര്‍മാരായ ശക്തി ഏജന്‍സീസുമായി ചേര്‍ന്നാണ് ഔട്ട്‌ലെറ്റ്. ബ്രാന്‍ഡിന്റെ കേരളത്തിലെ മൂന്നാമത്തെ തനത് ഷോറൂമാണിത്.

വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും കൊല്ലം വിപണിയിലെ ഉപഭോക്താക്കള്‍ക്ക് പുതിയൊരു അനുഭവതലം പകരുന്നതിനുമായി 1600 ചതുരശ്ര അടിയിലുള്ള ബ്രാന്‍ഡ് ഔട്ട്‌ലെറ്റാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലം പെരിനാട് അഞ്ചാലുമൂട്ടില്‍ ശക്തി ബില്‍ഡിംഗിലാണ് ഷോറൂം.

ഗോദ്‌റെജിന്റെ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷനര്‍, ഫ്രീസര്‍, മൈക്രോവേവ് ഓവന്‍ ഉള്‍പ്പടെയുള്ള ഉല്‍പ്പന്ന ശ്രേണി മുഴുവന്‍ ഷോറൂമിലുണ്ട്. എയര്‍ കണ്ടീഷനര്‍ ഒഴിച്ചുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഒരു വര്‍ഷത്തെ സൗജന്യ അധിക വാറണ്ടിയും നല്‍കുന്നുണ്ട്. ഒരു വര്‍ഷത്തെ ഉല്‍പ്പന്ന ഇന്‍ഷുറന്‍സ്, ആകര്‍ഷകമായ ഫൈനാന്‍സ് എന്നിവയും ലഭ്യമാണ്.

ഉപഭോക്താക്കളോട് പരമാവധി അടുപ്പം പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ബ്രാന്‍ഡിന്റെ മാത്രമായ ഷോറൂമുകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുമെന്നും കൊല്ലം നിര്‍ണായക വിപണിയാണെന്നും അവര്‍ക്ക് മികച്ച ഷോപ്പിംഗ്് അനുഭവം പകരുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്നും ഗോദ്‌റെജ് അപ്ലയന്‍സസ് സൗത്ത് സോണല്‍ ബിസിനസ് മേധാവി ജുനെയ്ത് ബാബു പറഞ്ഞു. വിശ്വാസവും ആദരവും നേടിയ ബ്രാന്‍ഡായ ഗോദ്‌റെജ് അപ്ലയന്‍സസുമായി സഹകരിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഒട്ടേറെ ഓഫറുകളുണ്ടെന്നും കൊല്ലത്തെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിംഗ്് കേന്ദ്രമായി ഇത് മാറുമെന്ന് ഉറപ്പുണ്ടെന്നും ശക്തി ഏജന്‍സീസ് ഉടമ ഡി. ജ്ഞാനേശ്വരന്‍ പറഞ്ഞു.