07
Tuesday
May 2024
May 2024
ഹൈപ്പർഎക്സ് ഗെയിമിംഗ് കീബോർഡുകൾ
Posted on: October 8, 2017
മുംബൈ : കിംഗ്സ്റ്റൺ ടെക്നോളജിയുടെ ഗെയിമിംഗ് വിഭാഗമായ ഹൈപ്പർഎക്സ് രണ്ട് ഗെയിമിംഗ് കീബോർഡുകൾ പുറത്തിറക്കി. അലോയ് എലൈറ്റ്, അലോയ് എഫ്പിഎസ് പ്രോ എന്നീ മെക്കാനിക്കൽ ഗെയിമിംഗ് കീബോർഡുകൾ സോളിഡ് സ്റ്റീൽ ഫ്രെയിമിലാണ് നിയമിച്ചിട്ടുള്ളത്. കോംപിറ്റേറ്റീവ് ഗെയിമിംഗ് സെറ്റപ്പ്, ചെറി എംഎക്സ് മെക്കാനിക്കൽ സ്വിച്ചുകൾ, ലൈറ്റിംഗ് ഇഫക്ടുകൾ തുടങ്ങിയ സവിശേഷതകളുമുണ്ട്.
അലോയ് എലൈറ്റിന് 11,000 രൂപയും അലോയ് പ്രോയ്ക്ക് 7,499 രൂപയുമാണ് വില. ആദ്യഘട്ടത്തിൽ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണിൽ മാത്രമെ ലഭ്യമാകു. തുടർന്ന് മറ്റ് ഷോപ്പിംഗ് സൈറ്റുകളിലും റീട്ടെയ്ൽ സ്റ്റോറുകളിലും ലഭ്യമാകും.
News in this Section
Related News