May 2024
പാർക്സിന്റെ ഓട്ടം – വിന്റർ 17 സീസൺ കളക്ഷൻ
Posted on: September 22, 2017
കൊച്ചി : പ്രീമിയം കാഷ്വൽ ഫാഷൽ ലൈഫ് സ്റ്റൈൽ ബ്രാൻഡായ പാർക്സ്, ലൈഫ് ഇൻ ന്യൂയോർക്ക് സിറ്റി എന്ന വിഷയത്തെ ആസ്പദമാക്കി ഓട്ടം – വിന്റർ 17 കളക്ഷൻ അവതരിപ്പിച്ചു. എല്ലാ സീസണുകളിലും തനതായ വിഷയങ്ങൾ അവതരിപ്പിക്കുന്ന പാർക്സ്, ഇക്കുറി ഡിജിറ്റൽ സ്വാധീനമുള്ള പ്രിന്റുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് കളക്ഷൻ അവതരിപ്പിക്കുന്നത്. ആധുനിക സാങ്കേതികതയുടെയും സുഗമമായ ശൈലിയുടെയും സംയോജനമാണ് ഓട്ടം – വിന്റർ 17 പാർക്സ് കളക്ഷൻ.
നാഗരികരും സാങ്കേതികമുന്നേറ്റങ്ങളെ പുൽകുന്നവരുമായ യുവസമൂഹത്തെ ലക്ഷ്യമിട്ട് എംബോസ്ഡ് സ്വീറ്റ്ഷർട്ടുകളും സംവാദാത്മകവും ഉന്നതസാന്ദ്രതയിലുള്ളതുമായ പ്രിന്റുകളാണ് ഈ കളക്ഷനിൽ പാർക്സ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഡെനിം ശ്രേണിയിൽ ലിന്റ് ഫ്രീ ഡെനിം, ക്ലൗഡ് വാഷസ്, പീച്ച് ഫിനിഷ്, നിറ്റഡ് ഡെനിം, സ്റ്റേ ബ്ലാക്ക് കളക്ഷൻ എന്നിവ പാർക്സ് മുന്നോട്ടുവയ്ക്കുന്നു. ന്യൂയോർക്ക് നഗരത്താൽ പ്രചോദിതമായ ഗ്രാഫിക്സ് അവതരിപ്പിക്കുന്ന എക്സ്ക്ലൂസീവ് സ്വീറ്റ്ഷർട്ട് ശ്രേണിയാണ് ഈ കളക്ഷനിൽ എടുത്തു പറയാവുന്നത്.
ന്യൂയോർക്ക് നഗരത്തിന്റെ വികാരവീചികളെ പ്രതിഫലിപ്പിക്കുന്നതും വ്യത്യസ്തവും ഒരേസമയം സമകാലീനവും ഓഫ്ബീറ്റുമായതുമായ വസ്ത്രങ്ങളാണ് ഈ ഓട്ടം – വിന്റർ 17 കളക്ഷനിലുള്ളതെന്ന് പാർക്സ് ബ്രാൻഡ് ഹെഡ് പ്രഗതി ശ്രീവാസ്തവ പറഞ്ഞു. സാഹസികമായ പ്രിന്റുകളും ബോൾഡായ നിറങ്ങളുമായി ഈ മൾട്ടിഫംഗ്ഷണൽ, അഡാപ്റ്റബിൾ കളക്ഷൻ തൊഴിലിടങ്ങളിലും വിനോദസാഹചര്യങ്ങളിലും ഒരേപോലെ യോജിച്ചവയാണ്.
ക്ലാസിക് ഇൻഡിഗോ ഡെനിം, ജോഗേഴ്സ്, പുള്ളോവറുകൾ, ജാക്കറ്റുകൾ, മറ്റ് ക്ലാസി ഔട്ട് വെയറുകൾ എന്നിവയും പാർക്സ് ഓട്ടം – വിന്റർ 17 കളക്ഷന്റെ ഭാഗമാണ്. 899 രൂപയിൽ തുടങ്ങുന്ന ഈ വസ്ത്രശേഖരം എല്ലാ മുൻനിര ഓൺലൈൻ പോർട്ടലുകളിലും റെയ്മണ്ട് ഷോപ്പുകളിലും മുൻനിര ഫാഷൻ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.
TAGS: Parx | Parx Autumn/Winter Collection |