സോണി ആർഎക്‌സ്100 വി ക്യാമറ വിപണിയിൽ

Posted on: November 10, 2016

sony-rx-100v-big

കൊച്ചി : സോണി ആർഎക്‌സ്100 വി ക്യാമറ വിപണിയിൽ അവതരിപ്പിച്ചു. അതിനൂതന ഓട്ടോഫോക്കസിംഗ് സംവിധാനത്തോടെ താരതമ്യം ചെയ്യാനാവാത്ത ഗുണമേന്മയുള്ള ചിത്രങ്ങളാണ് ആർഎക്‌സ്100 വി വാഗ്ദാനം ചെയ്യുന്നത്. 0.05 സെക്കൻഡുകൾക്കുള്ളിൽ ഓട്ടോ ഫോക്കസിംഗ് അക്വിസിഷൻ സാധ്യമാക്കുന്ന വേഗതയാർന്ന ഓട്ടോ ഫോക്കസിംഗ് സംവിധാനം ഇതിലുണ്ട്.

ഫ്രെയിമിന്റെ 65 ശതമാനവും ഉൾക്കൊള്ളുന്ന വിധം 315 ഓട്ടോ ഫോക്കസിംഗ് പോയിന്റുകൾ സെൻസറിൽ1 ഉള്ള ലോകത്തെ ആദ്യത്തെ ക്യാമറയാകും സോണി ആർഎക്‌സ്100 വി. മാത്രമല്ല, ഒരു സെക്കൻഡിൽ 24 ഫ്രെയിം എന്ന കണക്കിൽ തുടർച്ചയായ ചിത്രീകരണവും സാധ്യമാകും. 150 തുടർച്ചയായ ഷോട്ടുകൾ വരെ എഎഫ്/എഇ ട്രാക്കിംഗും 20.1 മെഗാപികസൽ റെസൊല്യൂഷനുമുണ്ട്. പിക്‌സൽ ബിന്നിങ് ഇല്ലാതെ മുഴുവൻ പിക്‌സൽ റീഡ് ഔട്ടോടു കൂടിയ 4കെ വീഡിയോ റെക്കോർഡിങ്ങും 960 ഫ്രെയിംസ് പെർ സെക്കൻഡിൽ സൂപ്പർ സ്ലോ മോഷൻ റെക്കോർഡിങ്ങും ഇതിന്റെ പ്രത്യേകതയാണ്.

sony-rx-100v-rear-big

വേഗതയേറിയ ഹൈബ്രിഡ് എഎഫ് സംവിധാനത്തോട് കൂടിയ സോണിയുടെ ഈ ആർഎക്‌സ്100 കാമറകൾ ഫോക്കൽ പ്ലെയിൻ ഫേസ് ഡിറ്റക്ഷനും കോൺട്രാസ്‌റ് ഡിറ്റക്ഷനും മനോഹരമായി നിർവഹിക്കും. 0.05 സെക്കൻഡുകളിൽ കാമറയെ ഫോക്കസ് ചെയ്യാൻ സഹായിക്കുന്നു. സെൻസറിന്റെ 65 ശതമാനവും ഉൾക്കൊള്ളുന്ന വിധത്തിൽ 315 ഓട്ടോഫോക്കസ് പോയിന്റുകൾ ഉള്ളത് കൊണ്ട് ചലിക്കുന്ന വസ്തുക്കളെ പോലും വളരെ കൃത്യമായി പകർത്താൻ സാധിക്കുന്നു. കൂടിയ വേഗതയിൽ നിശബ്ദ ചിത്രീകരണവും ഇതിൽ ലഭ്യമാണ്.

തുടർച്ചയായതും അല്ലാത്തതുമായ ചിത്രീകരണങ്ങൾ മാറി മാറി നിയന്ത്രിക്കാൻ എഫ്എ മോഡ് സഹായിക്കുന്നു. ഈ നിയന്ത്രണ സ്വാതന്ത്ര്യം പ്രദർശന സമയത്തും തെരഞ്ഞെടുക്കാനാകും. ഡീഫോക്കസ് ചെയ്ത് ചലിക്കുന്ന വസ്തുവിനെ വളരെ കൃത്യമായും വ്യക്തമായും ചിത്രീകരിക്കാൻ ഈ കാമറ യ്ക്ക് കഴിയും. ആർഎക്‌സ്100 വിയുടെ വില 79,990 രൂപ.

TAGS: SONY RX100 V |