ഹൈ പ്രഷർ റെസിസ്റ്റൻസ് സാങ്കേതികവിദ്യയുമായി റാകോൾഡ് തെർമോ

Posted on: November 3, 2016

racold-thermo-water-heaters

കൊച്ചി : റാകോൾഡ് തെർമോ പുതിയ സാങ്കേതികവിദ്യയുടെ പിൻബലത്തോടെയുള്ള വാട്ടർ ഹീറ്റർ അവതരിപ്പിച്ചു. പ്രത്യേകിച്ച് ഉയരമുള്ള കെട്ടിടങ്ങളിൽ കൂടുതൽ ഗുണകരമായതാണ് പുതിയ ഹൈ പ്രഷർ റെസിസ്റ്റൻസുമായുള്ള പ്രോന്റോ നിയോ ശ്രേണി ഇന്ത്യൻ വിപണിയിൽ വ്യാപകമായി നടത്തിയ ഗവേഷണങ്ങളുടെ ഫലമായാണ് പുതിയ ശ്രേണി അവതരിപ്പിച്ചത്.

കെട്ടിടങ്ങളുടെ ഉയരം കൂടും തോറും അപാർട്ട്‌മെന്റുകളുടെ താഴത്തെ നിലകളിലെ വാട്ടർ ഹീറ്ററുകളിലേക്ക് വെള്ളം എത്തുമ്പോൾ കൂടുതൽ മർദ്ദം ഉണ്ടാകും. ഈ ഉയർന്ന തോതിലുള്ള മർദ്ദത്തെ അതിജീവിക്കാനാവും വിധം റാകോൾഡ് ടാങ്കുകളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇത് വാട്ടർ ഹീറ്ററുകൾക്ക് ദീർഘായുസും ഉപഭോക്താക്കൾക്ക് സുരക്ഷയും പ്രദാനം ചെയ്യും.

ഇറ്റാലിയൻ രൂപകൽപ്പനയും മികച്ച സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് പുതിയ ഹൈ പ്രഷർ റെസിസ്റ്റൻസുമായുള്ള പ്രോന്റോ നിയോ ശ്രേണിയിലെ വാട്ടർ ഹീറ്ററുകൾ എത്തുന്നത്. പുതിയ കണ്ടുപിടുത്തങ്ങളിലൂടെ ഈ രംഗത്ത് പുതിയ നിലവാരങ്ങൾ സൃഷ്ടിക്കുകയാണ് റാകോൾഡ് തെർമോ ചെയ്യുന്നതെന്ന് റാകോൾഡ് തെർമോ മാനേജിങ് ഡയറക്ടർ വി. രാംനാഥ് ചൂണ്ടിക്കാട്ടി. ഒരു ലിറ്റർ, മൂന്നു ലിറ്റർ, ആറു ലിറ്റർ ശേഷികളിൽ ഇന്നർ ടാങ്കിന് അഞ്ചു വർഷ വാറണ്ടിയുമായും ഹീറ്റിംഗ് എലമെന്റിന് രണ്ടു വർഷ വാറണ്ടിയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.