19
Sunday
May 2024
May 2024
സ്പേസ് ഹോം ടെക്സ്റ്റൈൽ വിന്റർ കളക്ഷൻ പുറത്തിറക്കി
Posted on: October 21, 2016
കൊച്ചി : വെൽസ്പൺ ഗ്രൂപ്പിന്റെ ഹോം ടെക്സ്റ്റൈൽ ഫാഷൻ വിഭാഗമായ സ്പേസ് ഹോം ആൻഡ് ബിയോണ്ട് വിന്റർ കളക്ഷൻ പുറത്തിറക്കി. നിറങ്ങളുടെ മായാജാലം തീർത്തിരിക്കുന്ന വിപുലമായ ശ്രേണിയിൽ മിഴിവാർന്ന നിറഭേദങ്ങളും ആകർഷകമായ പ്രിന്റുകളുമുണ്ട്. ഡിജിറ്റൽ പ്രിന്റിംഗ് സംവിധാനം ഉപയോഗിച്ച് ഫോട്ടോഗ്രാഫിക് ഇമേജുകൾ മുതൽ സ്പോട്ട് കളർ ഡിസൈനുകളും ചെയ്തെടുക്കുന്നു.
ബോഹോ ചിക്ക്, യൂത്തോപിയ ഡെനിം, എപ്പിക എന്നീ കാറ്റഗറികളിലായി നൂറിൽ അധികം വ്യത്യസ്ത ഇനങ്ങളുണ്ട്, ബോഹോ ചിക്ക് എന്നതിൽ യാത്രകളെ ഇഷ്ടപ്പെടുന്നവർക്കായി പ്രകൃതി ദൃശ്യങ്ങളെ കോർത്തിണക്കിയിരിക്കുന്നു. യുവാക്കൾ ഇഷ്ടപ്പെടുന്ന രീതിയിലുള്ള യൂത്തോപിയ ഡെനിം പാച്ച് വർക്ക് ഡിസൈനാണ്. എപ്പിക്കയിലാകട്ടെ പൂക്കളും അവയുടെ നിറങ്ങളും ഉപയോഗിച്ചിരിക്കുന്നു.
TAGS: Welspun Spaces Home & Beyond |
News in this Section
Related News