നോബിൾ സ്‌കിയോഡോ വാഷിംഗ് മെഷീൻ പുറത്തിറക്കി

Posted on: October 9, 2016

noble-skiodo-logo-big

മുംബൈ : നോബിൾ സ്‌കിയോഡോ വാഷിംഗ് മെഷീൻ വിപണിയിൽ അവതരിപ്പിച്ചു. മൂന്ന് മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്. 10 മോഡലുകളാണ് കമ്പനി പ്ലാൻ ചെയ്യുന്നത്. വാഷിംഗ് മെഷീനുകൾക്ക് രണ്ട് വർഷത്തെ ഹോം സർവീസ് കമ്പനി ഉറപ്പുനൽകുന്നു. വിലകൾ യഥാക്രമം 5,999 രൂപ, 7,999 രൂപ, 9999 രൂപ. നോബിൾ സ്‌കിയോഡോ ടിവികൾ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ ലഭ്യമാണ്.

രാജ്യാന്തര നിലവാരമുള്ള ഡിസൈനും ആധുനിക സാങ്കേതികവിദ്യയിലുള്ള നൂതന ഉത്പന്നങ്ങളുമായി കൺസ്യൂമർ ഡ്യൂറബിൾ വിപണി സാന്നിധ്യം ശക്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് നോബിൾ സ്‌കിയോഡോ ഡയറക്ടർ ശരൺ മയിനി പറഞ്ഞു. ദീപാവലിയോടെ 50,000 ഇടപാടുകാരെ നേടുകയാണ് ലക്ഷ്യമെന്നും അദേഹം വ്യക്തമാക്കി.

TAGS: Noble Skiodo |