ഫോസിൽ സ്മാർട്ട് വാച്ചുകളും ഫിറ്റ്‌നസ് ട്രാക്കറുകളും വിപണിയിൽ

Posted on: October 7, 2016

fossil-q-wander-marshal-b

കൊച്ചി : സാങ്കേതിക വിദ്യയക്കൊപ്പം ഫാഷനും ഒത്തുചേരുന്ന ഒട്ടേറെ പുതിയ ഉത്പന്നങ്ങൾ ഫോസിൽ ഗ്രൂപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കണക്ടഡ് ആയിരിക്കാൻ സഹായിക്കുന്ന സ്മാർട്ട് വാച്ചുകൾ, ഹൈബ്രിഡ് വാച്ചുകൾ, ഫിറ്റ്‌നസ് ട്രാക്കറുകൾ എന്നിങ്ങനെയുള്ള വെയറബിൾ ഉത്പന്നങ്ങളാണ് ഫോസിൽ ഗ്രൂപ്പ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്.

ദൈനംദിന പ്രവർത്തനങ്ങൾക്കിടയിലും ലോകവുമായി കണക്ടഡ് ആയിരിക്കാനും കാര്യങ്ങളെക്കുറിച്ച് അറിയാനും സാമൂഹ്യമാധ്യമ ശൃംഖലകളുമായി ബന്ധപ്പെട്ടിരിക്കാനും ആഗ്രഹിക്കുന്ന പുതിയ തലമുറ യിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നത്. നിലവിൽ ഇന്ത്യയിൽ അറുനൂറിൽപരം കേന്ദ്രങ്ങളിൽ ഫോസിൽ ഗ്രൂപ്പിന്റെ വാച്ചുകൾ ലഭ്യമാണ്.

ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേകളും സ്റ്റീൽ കെയ്‌സുകളും മാറി മാറി ഉപയോഗിക്കാവുന്ന തരം ലെതർ സ്്ട്രാപ്പുകളുമുള്ളവയാണ് ഫോസിൽ ക്യൂ വാൻഡർ, ഫോസിൽ ക്യൂ മാർഷൽ വാച്ചുകൾ. സൂപ്പർ കണക്ടിവിറ്റിയും ആക്ടിവിറ്റി ട്രാക്കിംഗും വോയിസ് ആക്ടിവേഷനും മാറ്റാവുന്ന ഡിസ്‌പ്ലേയും വയർലസ് ചാർജിംഗ്, ബ്രാഡ്‌ഷോ അക്‌സസ്, ഡൈലൻ അക്‌സസ് എന്നിവയുള്ളവയാണ് മൈക്കിൾ കോർസ് വാച്ചുകൾക്ക് 25,995 രൂപ മുതൽ 29,495 രൂപ വരെയും മിസ്ഫിറ്റ് ബ്രാൻഡിനു കീഴിലുള്ള മിസ്ഫിറ്റ് ഷൈൻ 2, മിസ്ഫിറ്റ് റേ എന്നിവയ്ക്ക് 7495 രൂപ മുതലാണ് വില.