ഉത്സവകാല ഓഫറുമായി ഗോദ്‌റെജ് അപ്ലയൻസസ്

Posted on: September 28, 2016

Godrej-Logo-Big

കൊച്ചി : ഉത്സവ സീസണോടനുബന്ധിച്ച് ഗോദ്‌റെജ് അപ്ലയൻസസ് ഉത്പന്നങ്ങൾ വാങ്ങുന്നവർക്കു ഓരോ വാങ്ങലിലും ഉറപ്പുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ചു. ചില മോഡലുകൾക്കു 18,100 രൂപ വരെയുള്ള സമ്മാനമാണ് ലഭിക്കുക. ഗോദ്‌റെജ് എയർ പ്യൂരിഫയർ, പോർട്ടിക്കോ ബെഡ്ഷീറ്റ്, ഡ്രൈ അയൺ തുടങ്ങി നിരവധി സമ്മാനങ്ങളാണ് ഓരോ വാങ്ങലിനൊപ്പവും നൽകുക. ഒക്‌ടോബർ ഒന്നു മുതൽ നവംബർ അഞ്ചു വരെയാണ് സമ്മാന പദ്ധതി നിലവിൽ ഉണ്ടാവുകയെന്ന് ഗോദ്‌റെജ് അപ്ലയൻസസ് നാഷണൽ സെയിൽസ് തലവൻ പ്രസൂൺ കുമാർ അറിയിച്ചു.

സമ്മാനങ്ങളോടൊപ്പം വളരെ ആകർഷകമായ ഗഡുക്കളിൽ ധനകാര്യ വായ്പയും ലഭ്യമാക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഉപകരണങ്ങൾക്ക് 10 വർഷത്തെ വരെ വാറന്റിയും ലഭ്യമാണ്. ഗോദ്‌റെജ് സ്മാർട്ട്‌കെയർ വഴി കമ്പനിയുടെ വിൽപനാനന്തര സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഗോദ്‌റെജ് ഉപകരണം വാങ്ങിയതിനുശേഷം വരുംവർഷങ്ങളിലും ഉപഭോക്താക്കൾക്കു സന്തോഷകരമായ അനുഭവം നിലനിർത്താനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നതെന്നും പ്രസൂൺ പറഞ്ഞു.