കോക്‌ലിയർ ഓഫ് ദ ഇയർ ശ്രവണ സഹായി പുറത്തിറക്കി

Posted on: September 11, 2016

cochlear-kanso-sound-proces

കൊച്ചി : ശ്രവണ സഹായ ഉപകരണ ബ്രാൻഡായ കോക്‌ലിയർ അത്യാധുനികമായ സൗണ്ട് പ്രോസസിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ശ്രവണ സഹായിയായ കാൻസോ പുറത്തിറക്കി. വിപണിയിൽ ലഭ്യമായതിൽ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ ചെവിയിൽ നിന്നു മാറി നിൽക്കുന്ന സൗണ്ട് പ്രോസസറാണ് കാൻസോ. സൗകര്യപ്രദമായി ഉപയോഗിക്കാനും വിവിധ ശബ്ദ അന്തരീക്ഷങ്ങൾക്ക് അനുസൃതമായി സ്വയം മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതുമാണ് കൻസോ.

അതായത് റെസ്റ്റോറന്റിലോ സിനിമാ തീയേറ്ററിലോ അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി സ്ഥിരതയോടു കൂടിയ അനുഭൂതി ലഭ്യമാക്കും. ശ്രവണ പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നവർക്ക് പരിഹാരങ്ങൾ ലഭ്യമാക്കുന്ന രംഗത്തെ ശ്രദ്ധേയമായ ഒരു ചുവടു വെയ്പ്പാണിതെന്ന് കോക്‌ലിയർ ദക്ഷിണേഷ്യൻ മേഖലാ ഡയറക്ടർ വന്ദന പിഷാരടി ചൂണ്ടിക്കാട്ടി.

TAGS: Cochlear |