ബോഷ് ഓണം ഓഫർ

Posted on: September 9, 2016

bosch-washing-machines-big

കൊച്ചി : പ്രമുഖ ഹോംഅപ്ലയൻസസ് ബ്രാൻഡുകളിലൊന്നായ ബോഷ് കേരളത്തിലെ ഉപഭോക്താക്കൾക്കായി ഓണം ഓഫർ പ്രഖ്യാപിച്ചു. ഓണത്തോടനുബന്ധിച്ച് ബോഷിന്റെ ഏതെങ്കിലും വാഷിംഗ് മെഷീനുകൾ വാങ്ങുന്നവർക്ക് ഓരോ വിഐപി ആൽഫാ ട്രോളി ബാഗ് സൗജന്യമായി ലഭിക്കും. ബോഷ് ഹോബ് ആൻഡ് ഹുഡ് കോംബിനേഷൻ വാങ്ങുമ്പോൾ ഇൻസ്റ്റലേഷൻ കിറ്റിനോടൊപ്പം ഉപഭോക്താക്കൾക്ക് വിഐപി ആൽഫാ ട്രോളി സൗജന്യമായി ലഭിക്കും.

ഇതിനു പുറമെ ബോഷ് ഡിഷ് വാഷർ വിഭാഗത്തിൽ ഓണത്തോടനുബന്ധിച്ച് മണിബാക്ക് ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഏതെങ്കിലും ഗൃഹോപകരണം വാങ്ങി 15 ദിവസം വരെ ഉപയോഗിക്കാനും അതിൽ സംതൃപ്തരല്ലെങ്കിൽ പൂർണമായും പണംമടക്കി നൽകാനും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ബി എസ് എച്ച് ഹൗസ്‌ഹോൾഡ് അപ്ലയൻസസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗുഞ്ജൻ ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. ബോഷ് ഗൃഹോപകരണങ്ങളുമായി ഓണം ആഘോഷിക്കുന്ന കൂടുതൽ ഉപഭോക്താക്കളെയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.