ഡോ. അക്വാഗാർഡ് ക്ലാസിക് പ്ലസ് വിപണിയിൽ

Posted on: August 30, 2016

Dr.-Aquaguard-Classic-plus-

കൊച്ചി : ആധുനിക അടുക്കളയ്ക്ക് അനുയോജ്യമായ വാട്ടർപ്യൂരിഫയർ ഡോ. അക്വാഗാർഡ് ക്ലാസിക് പ്ലസ് യൂറേക്കാ ഫോബ്‌സ് വിപണിയിലെത്തിച്ചു. സൗകര്യമനുസരിച്ച് എവിടെ വേണമെങ്കിലും ഉറപ്പിക്കാവുന്ന കനം കുറഞ്ഞ വാട്ടർ പ്യൂരിഫയറാണ് ഡോ. അക്വാഗാർഡ് ക്ലാസിക് പ്ലസ്. ചുമരിലും ക്യാബിനറ്റ് ഡോറിലും ഫ്‌ളഷിനരികെയും സ്ഥാപിക്കാം. ശുദ്ധീകരിക്കപ്പെടുന്ന ജലത്തിൽ യാതൊരുവിധ കീടങ്ങളും ഇല്ലെന്ന് ഉറപ്പുവരുത്താനായി ഇ-ബോയിലിങ് സാങ്കേതിക വിദ്യയാണ് ഡോ. അക്വാഗാർഡ് ക്ലാസിക് പ്ലസിൽ ഉപയോപ്പെടുത്തിയിട്ടുള്ളത്.

മിനറൽ കാട്രിഡ്ജിന്റെ സാന്നിദ്ധ്യം ശുദ്ധീകരിക്കപ്പെട്ട ജലത്തിൽ കാൽസ്യത്തിന്റേയും മഗ്‌നീഷ്യത്തിന്റേയും അളവ് വർധിപ്പിക്കാൻ സഹായകമാകുന്നു. ജലത്തിലെ പോഷകങ്ങൾ എളുപ്പത്തിൽ ശരീരത്തിൽ അലിഞ്ഞുചേരുന്നതിന് ബയോട്രോൺ കാട്രിഡ്ജ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 9490 രൂപയാണ് ഡോ. അക്വാഗാർഡ് ക്ലാസിക് പ്ലസ്സിന്റെ വില. ബൂസ്റ്റർ പമ്പോടുകൂടിയതിന് 10,900 രൂപ.