കൊച്ചി റിഫൈനറി മേധാവിയായി എം.ശങ്കര്‍ ചുമതലയേറ്റു

Posted on: February 3, 2024

കൊച്ചി : ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ മേധാവിയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി എം.ശങ്കര്‍ ചുമതലയേറ്റു. കൊച്ചി റിഫൈനറിയുടെ പെട്രോകെമിക്കല്‍ കോംപ്ലക്‌സിലെ റിഫൈനറി ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ ചുമതല വഹിക്കുകയായിരുന്നു അദ്ദേഹം.

എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന അഭയ് രാജ് സിംഗ് ഭണ്ഡാരി ബിപിസിഎല്‍ മുംബൈ റിഫൈനറി മേധാവിയായി സ്ഥലം മാറിയ ഒഴിവിലാണു നിയമനം.

കെമിക്കല്‍ എന്‍ജിനീയറിംഗ്, എംബിഎ ബിരുദധാരിയായ ശങ്കറിന് മുംബൈ, കൊച്ചി റിഫൈനറികളിലെ വിവിധ പദവികളിലായി 35 വര്‍ഷത്തിലേറെ അനുഭവസമ്പത്തുണ്ട്.