ജയന്തി കൃഷ്ണന്‍ ആദായനികുതി പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണര്‍

Posted on: February 3, 2024

കൊച്ചി : സംസ്ഥാനത്തെ ആദായനികുതി പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണറായി തമിഴ്‌നാട് സ്വദേശി ജയന്തിഷ്ണന്‍ ചുമതലയേറ്റു. 1988 ബാച്ച് ഇന്ത്യന്‍വന്യു സര്‍വീസ് (ഐആര്‍.എസ്) ഉദ്യോഗസ്ഥയായ ജയന്തി ചെന്നൈയില്‍ ആദായനികുതി ചീഫ് കമ്മിഷണറായിരുന്നു.

ചെന്നൈയിലെ ഡയറക്ട് ടാക്‌സസ് റീജനല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ ഫോറിന്‍ ടാക്‌സ്‌വിഭാഗത്തില്‍ അണ്ടര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.