പ്രവീണ്‍ അച്യുതന്‍കുട്ടി ഡിസിബി എംഡി

Posted on: January 20, 2024

ന്യൂഡല്‍ഹി : ഡിസിബി (ഡവലപ്‌മെന്റ് കഡിറ്റ് ബാങ്ക്) മാനേജിംഗ് ഡയറക്ടറും സിഇഒയുമായി മലയാളിയായ പ്രവീണ്‍ അച്യുതന്‍കുട്ടിയെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി.

ഏപ്രില്‍ 29 മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം. ബാങ്കിംഗ് രംഗത്ത് 32 വര്‍ഷത്തെ പരിചയമുണ്ട്. കോഴിക്കോട് ചാലപ്പുറം സ്വദേശിയാണ്.