അരവിന്ദ് ചന്ദ്ര അലിയാക്‌സിസ് ഇന്ത്യയുടെ ഡിവിഷണല്‍ സിഇഒ

Posted on: December 7, 2023

കൊച്ചി : പൈപ്പ് ഫിറ്റിംഗ് കമ്പനിയായ അലിയാക്‌സിസ് ഇന്ത്യയുടെ (ആശീര്‍വാദ് പൈപ്പ്‌സ്) ഡിവിഷണല്‍ സിഇഒആയി അരവിന്ദ്ചന്ദ്ര ചുമതലയേറ്റു.

30 വര്‍ഷമായി ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അരവിന്ദ് ഓട്ടൊമോട്ടീവ് മേഖലയിലെ വമ്പന്മാരായ മിന്‍ഡ കോര്‍പ്പറേഷന്റെ സിഇഒ സ്ഥാനത്ത് നിന്നാണ് ആശീര്‍വാദ് പൈപ്പ്‌സിന്റെ നേതൃനിരയിലേക്ക് എത്തുന്നത്.

ടൊയോട്ട, ഇസഡ് എഫ് വാബ്‌കോ, ബോര്‍ഗ് വാര്‍ണര്‍- ഫിനിയ, ഫോര്‍വിയ തുടങ്ങിയ പ്രമുഖ സാങ്കേതിക കമ്പനികളുടെ നേതൃനിരയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.