സ്റ്റേറ്റ് ബാങ്ക്ഒഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായി വിനയ് എം. തോന്‍സെയെ നിയമിച്ചു

Posted on: November 22, 2023

കൊച്ചി : സ്റ്റേറ്റ് ബാങ്ക്ഒഫ് ഇന്ത്യയുടെ (എസ്ബിഐ) മാനേജിംഗ് ഡയറക്റ്ററായി വിനയ് എം. തോന്‍സെയെ നിയമിച്ചു. 2025 നവംബര്‍ 30 വരെയാണ് കാലാവധി. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ പദവിയില്‍ നിന്നാണ് സ്ഥാനക്കയറ്റം.

ഡെപ്യൂട്ടി മാനേജിംഗ് ഡയറകറെന്ന നിലയില്‍ ബാങ്കിന്റെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ക്ലയിന്റുകളെ കൈകാര്യം ചെയ്യുന്ന കോര്‍പ്പറേറ്റ് അക്കൗണ്ട് ഗ്രൂപ്പിന്റെ മേല്‍നോട്ടം നിര്‍വഹിച്ചു വരികയായിരുന്നു വിനയ്. 30 വര്‍ഷമായി എസ്ബിഐയ്‌ക്കൊപ്പമുള്ള വിനയ് 1988ല്‍ പ്രൊബേഷണറി ഓഫിസറായാണ് കരിയര്‍ ആരംഭിക്കുന്നത്.

എസ്ബിഐ മാനേജിംഗ് ഡയറക്റ്ററായിരുന്ന സ്വാമിനാഥന്‍ ജാനകിരാമന്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിതനായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് വിനയ് എത്തുന്നത്.