ധനലക്ഷ്മി ബാങ്ക് ചെയര്‍മാന്‍ കെ.എന്‍.മധുസൂദനന്‍

Posted on: September 28, 2023

തൃശൂര്‍ :• ധനലക്ഷ്മി ബാങ്കിന്റെ പാര്‍ട്ട് ടൈം ചെയര്‍മാനായി പ്രമുഖ കരാറുകാരനും വ്യവസായിയുമായ കെ.എന്‍.മധുസൂദനന്‍ (കലഞ്ഞൂര്‍ മധു) നാളെ ബാങ്ക് ആസ്ഥാനത്തെത്തി ചുമതലയേല്‍ക്കും.

സെപ്റ്റംബര്‍ 26 മുതല്‍ മൂന്നു വര്‍ഷത്തേക്കുള്ള നിയമനത്തിനു കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗം കെ.എന്‍.ഹരിലാലിന്റെയും ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെയും സഹോദരനാണ്.

ധനലക്ഷ്മി ബാങ്കില്‍ 0.19% ഓഹരി കൈവശമുള്ള മധുസൂദനന്‍ 2022 നവംബര്‍ മുതല്‍ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമാണ്. 2021 ഡിസംബര്‍ മുതല്‍ ബാങ്കില്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കു
കയാണ്.