അനുരാഗ് മിത്തല്‍ യുടിഐ സ്ഥിര വരുമാന പദ്ധതികളുടെ മേധാവി

Posted on: September 21, 2023

കൊച്ചി : യുടിഐ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ സ്ഥിര വരുമാന പദ്ധതികളുടെ മേധാവിയായി അനുരാഗ് മിത്തലിനെ നിയമിച്ചു. 2021-ല്‍ സ്ഥിര വരുമാന പദ്ധതികളുടെ ഉപമേധാവിയായാണ് അനുരാഗ് യുടിഐയില്‍ പ്രവേശിച്ചത്.

സ്ഥിര വരുമാന പദ്ധതികളുടെ ഗവേഷണത്തിലും മാനേജ്മെന്റിലും വൈദഗ്ദ്ധ്യം തെളിയിച്ചതാണ് അനുരാഗിന്റെ നേതൃത്വമെന്ന് യുടിഐ എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ഇംതിയാസുര്‍ റഹ്‌മാന്‍ പറഞ്ഞു.