May 2024
ഹര്‍ഷ് ദുഗര്‍ ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍
Posted on: June 24, 2023
കൊച്ചി : ഫെഡറല്‍ ബാങ്കിന്റെ പുതിയ എക്സിക്യൂട്ടിവ് ഡയററായി ഹര്‍ഷ് ദുഗര്‍ നിയമിതനായി. മൂന്നു വര്‍ഷത്തേക്കാണ് നിയമനത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. 2016 ഒക്റ്റോബറില്‍ കോര്‍പ്പറേറ്റ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിംഗ് കണ്ട്രി ഹെഡ് ആയി നിയമിതനായ ഹര്‍ഷ് ദുഗര്‍ 2021 ഏപ്രില്‍ മുതല്‍ ഗ്രൂപ്പ് പ്രസിഡന്റ് ആന്‍ഡ് കണ്ട്രി ഹെഡ്- ഹോള്‍ സെയില്‍ ബാങ്കിംഗ് ആയി പ്രവര്‍ത്തിക്കുകയാണ്.
കോര്‍പ്പറേറ്റ് ബാങ്കിംഗ്, കൊമേഷ്യല്‍ ബാങ്കിംഗ്, ഗവണ്മെന്റ് ബിസിനസ്, മൈക്രോ, റൂറല്‍, അഗ്രിബിസിനസ് തുടങ്ങിയവയുള്‍പ്പെടുന്ന ഹോള്‍സെയില്‍ ബാങ്കിംഗ് മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുണ്ട്.
കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സില്‍ ഒന്നാമനായി ബാച്ചിലര്‍ ബിരുദമെടുത്ത ഹര്‍ഷ് ദുഗര്‍ ഓള് ഇന്ത്യറാങ്കിങ്ങുള്ള കാളിഫൈഡ് സിഡബ്ല്യൂഎ ആണെന്നതിനു പുറമെസിഎഫ്എയില് ഓള് ഇന്ത്യ റാങ്കിങ്ങില്‍ ഗോള്‍ഡ് മെഡലും നേടിയിട്ടുണ്ട്.