16
Thursday
May 2024
May 2024
സുജ ചാണ്ടി സഫിന് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍
Posted on: May 17, 2023
തിരുവനന്തപുരം : ബാങ്കുകള്‍ക്കും ഉപഭോക്തൃ കേന്ദ്രീകൃത ധനകാര്യസ്ഥാപനങ്ങള്‍ക്കും സോഫ്റ്റ് വെയര്‍ അധിഷ്ഠിത സേവനങ്ങള്‍ നല്കുന്ന മുന്‍നിര ആഗോള കമ്പനിയായ സഫിന്, ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറായി സുജചാണ്ടിയെ നിയമിച്ചു. കാനഡയിലെ വാന്‍കൂവര്‍ ആസ്ഥാനമായ കമ്പനിയുടെ ഇന്ത്യന്‍ മേഖലയിലെ വളര്‍ച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് നിയമനം.
തിരുവനന്തപുരത്തു നിന്നായിരിക്കും അവര്‍ സഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. നിസാന്‍ മോട്ടര്‍ കോര്‍പറേഷന്റെ ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സുജ ചാ
ണ്ടി നേതൃത്വം നല്‍കിയിരുന്നു. ഇന്‍ഡസ്ട്രീസ് ആന്‍ഡ് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ലയുടെ പത്നിയാണ്.
News in this Section
Related News