17
Friday
May 2024
May 2024
സുധാ മൂര്‍ത്തി പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി
Posted on: April 6, 2023
കൊച്ചി: ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തി ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി. സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് പത്മഭൂഷണ്‍ ലഭിച്ചത്.
”ഈ അംഗീകാരത്തിന് ഇന്ത്യയിലെ ജനങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. സാമൂഹ്യക്ഷേമം ഒരു തൊഴിലായി തിരഞ്ഞെടുക്കാന്‍ എനിക്ക് ഇന്ന് ലഭിച്ച ഈ അംഗീകാരം യുവതലമുറയെ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നമ്മുടെ രാജ്യത്തിന്റെ നിരന്തരമായ വികസനത്തിന് അത് ആവശ്യമാണ്. കുറച്ചു പേരുടെ മഹാമനസ്കത ലക്ഷക്കണക്കിനാളുകളുടെ പ്രതീക്ഷയാണെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്’.സുധാ മൂര്‍ത്തി പറഞ്ഞു.
News in this Section
Related News