സിദ്ധാര്‍ഥ മൊഹന്തി എല്‍ഐസിയുടെ താത്കാലിക ചെയര്‍മാന്‍

Posted on: March 14, 2023

കൊച്ചി : ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ (എല്‍ഐസി) ചെയര്‍മാന്‍ സ്ഥാനത്തേക്ക് സിദ്ധാര്‍ഥ മൊഹന്തി എത്തുന്നു. നിലവില്‍ എല്‍ഐസിയുടെ മാനേജിംഗ് ഡയറക്റ്റര്‍, ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ എന്നീ പദവികളാണ് അദ്ദേഹം വഹിക്കുന്നത്.

മാര്‍ച്ച് 14 മുതല്‍ മൂന്ന് മാസ കാലാവധിയിലേക്ക് താത്കാലികമായാണ് മൊഹന്തി ചെയര്‍മാന്റെ ചുമതലയേല്‍ക്കുന്നത്. നിലവിലെ ചെയര്‍മാനായ എം.ആര്‍. കുമാറിന്റെ കാലാവധി ഇന്നലെ അവസാനിക്കുന്നതിനാലാണ് നടപടി. മൊഹന്തിയുടെ സ്വന്തം ചുമതലകള്‍ക്കു പുറമെയുള്ള ഇടക്കാല നിയമനമാണിത്.
2015ലെ സെബി റെഗുലേഷന്‍, 30-ാം വകുപ്പ് പ്രകാരമാണിത്.

2021 ഫെബ്രുവരി ഒന്ന് മുതല്‍ക്കാണ് സിദ്ധാര്‍ഥ മൊഹന്തി എല്‍ഐസിയുടെ മാനേജിംഗ് ഡയറക്റ്റര്‍, എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് എംഡി, സിഇഒ എന്നീ ചുമതലകള്‍ വഹിക്കുന്നു. ചെയര്‍മാനായി മറ്റൊരാള്‍ ചുമതലയേല്‍ക്കുന്നത് വരെ ഇനി മുതല്‍ ചെയര്‍മാന്റെ അധികാര പദവി ഇദ്ദേഹത്തിനായിരിക്കും.