അരുണ സുന്ദരരാജന് ബ്രിക്‌സ് ചേംബര്‍ അവാര്‍ഡ്

Posted on: March 9, 2023

കൊച്ചി : ഡിജിറ്റല്‍ ഇന്ത്യ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന് ഡല്‍ഹി ആസ്ഥാനമായുള്ള ബ്രിക്‌സ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ ഇന്‍ഡസ്ട്രിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്.

1982 ബാച്ച് കേരള ഐഎഎസ് കേഡര്‍ ഉദ്യോഗസ്ഥയാണ്. 2017 മുതല്‍ രണ്ടു വര്‍ഷം ടെലികോം സെകട്ടറിയായിരിക്കെ വ്യവസായ സൗഹൃദപരമായി രൂപം നല്‍കിയ നാഷനല്‍ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കിയതെന്ന് ബ്രിക്‌സ് ചേംബര്‍ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കി.