എറണാകുളം ലൂര്‍ദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. ജോര്‍ജ് സെക്വീര സ്ഥാനമേറ്റു

Posted on: February 21, 2023

കൊച്ചി : ആതുരശുശ്രൂഷാ രംഗത്ത് 58 വര്‍ഷം പൂര്‍ത്തിയാക്കുന്ന ലൂര്‍ദ് ആശുപത്രിയുടെ എട്ടാമത് ഡയറക്ടറായി റവ. ഫാ. ജോര്‍ജ് സെക്വീര സ്ഥാനമേറ്റു. ലൂര്‍ദ് ആശുപത്രി ചാപ്പലില്‍ നടന്ന ചടങ്ങില്‍ വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യൂ കല്ലിങ്കലിന്റെ സാന്നിധ്യത്തിലായിരുന്നു സ്ഥാനമേറ്റത്.
2017 മുതല്‍ ലൂര്‍ദ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടറായും പിന്നീട് അസോസിയേറ്റ് ഡയറക്ടറായും സേവനം ചെയ്യുകയായിരുന്നു ഫാ. ജോര്‍ജ് സെക്വീര.

16 വര്‍ഷത്തെ സേവനങ്ങള്‍ക്ക് ശേഷം ഫാ. ഷൈജു അഗസ്റ്റിന്‍ തോപ്പില്‍ മാറുന്ന ഒഴിവിലേക്കാണ് പുതിയ ഡയറക്ടര്‍ സ്ഥാനമേറ്റത്. 2006 മുതല്‍ ലൂര്‍ദ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടറായും പിന്നീട് 2017 ല്‍ ഡയറക്ടറായും ഫാ. ഷൈജു അഗസ്റ്റിന്‍ തോപ്പില്‍ ലൂര്‍ദില്‍ സേവനം ചെയ്തു.

ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. സോണി കളത്തില്‍, ഫാ. എബിന്‍ വാര്യത്ത്, മോണ്‍. ജോസഫ് എട്ടുരുത്തില്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പോള്‍ പുത്തൂരാന്‍ , മെഡിക്കല്‍ സൂപ്രണ്ട് ഡോ. സന്തോഷ് ജോണ്‍ എബ്രഹാം, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനൂഷ വര്‍ഗീസ്, മറ്റു ഡോക്ടര്‍മാരും, ആശുപത്രി ജീവനക്കാരും പങ്കെടുത്തു.