മലയാളിയായ യുവ സംരംഭകന്‍ അര്‍ജുന്‍പിള്ള സൂം ഇന്‍ഫോയുടെ ചീഫ് ഡേറ്റ ഓഫിസര്‍

Posted on: February 9, 2023

കൊച്ചി : മലയാളിയായ യുവ സംരംഭകന്‍ അര്‍ജുന്‍പിള്ള യുഎസ് ബഹുരാഷ്ട്ര ഡേറ്റ – മാര്‍ക്കറ്റ് ഇന്റലിജന്‍സ് കമ്പനിയായ’സൂം ഇന്‍ഫോ’യുടെ ചീഫ് ഡേറ്റ ഓഫിസര്‍. സൂംഇന്‍ഫോ സീനിയര്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കേരളത്തില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ആരംഭിച്ച കാലത്തെ പ്രമുഖ സ്റ്റാര്‍ട്ടപ്പുകളിലൊന്നായ പ്രൊഫണ്ടിസ് ലാബ്‌സിന്റെ സഹസ്ഥാപകന്‍ എന്ന നിലയിലാണ് അദ്ദേഹം സംരംഭക രംഗത്തു ശ്രദ്ധിക്കപ്പെട്ടത്.

പ്രൊഫൗണ്ടിസ് ലാബ്‌സിനെ യുഎസ് ആസ്ഥാനമായ ഫുള്‍കോണ്‍ടാക് ഏറ്റെടുത്തതോടെ അദ്ദേഹം പ്രവര്‍ത്തന മേഖല യുഎസിലേക്കുമാറ്റി. ഫുള്‍കോണ്‍ടാക്ടില്‍ ഡേറ്റ സ്ട്രാറ്റജി മേധാവിയായി പ്രവര്‍ത്തിച്ച അദ്ദേഹം 2018ല്‍ ബിടുബി ചാറ്റ് പ്ലാറ്റ്‌ഫോമായ ‘ഇന്‍സെന്റ് എഐ സ്ഥാപിച്ചു. 2021 ല്‍ ഈ കമ്പനിയെ സൂം ഇന്‍ഫോ ഏറ്റെടുത്തതോടെ അര്‍ജനും സൂം ഇന്‍ഫോയുടെ ഭാഗമായി.