സന്ദീപ് കുമാര്‍ ഗുപ്ത ഗെയ്ല്‍ ചെയര്‍മാന്‍

Posted on: October 4, 2022

ന്യൂഡല്‍ഹി : ഗെയ്ല്‍ ഇന്ത്യ ലിമിറ്റഡ് ചെയര്‍മാനും മാനെജിംഗ് ഡയറക്റ്ററുമായി സന്ദീപ് കുമാര്‍ ഗുപ്ത ചുമതലയേറ്റു. 2019 ഓഗസ്റ്റ് 3 മുതല്‍ മുതല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഡയറക്റ്റര്‍ (ഫിനാന്‍സ്) ആയിരുന്നു. കൊമേഴ്‌സ് ബിരുദധാരിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ഗുപ്തയ്ക്ക് ഐഒസിയില്‍ 31 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുണ്ട്.

പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് (പിഇഎസ്ബി) ജൂണിലാണ് ഗുപ്തയെ ഗെയ്ല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനത്തേക്കും തെരഞ്ഞെടുത്തത്. കാബിനറ്റ് കമ്മിറ്റി ഓണ്‍ അപ്പോയിന്റ്‌മെന്റ് (എസിസി) തെരഞ്ഞെടുപ്പിന് അംഗീകാരം നല്‍കിയതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച അദ്ദേഹം ചുമതലയേറ്റത്. 2026 ഫെബ്രുവരിവരെയാണ് കാലാവധി.