ഡോ. അനില്‍ സുകുമാരന് യുകെ റോയല്‍ കോളജ് ഓഫ് പാഥോളജിയുടെ ആദരം

Posted on: September 20, 2022

തിരുവനന്തപുരം : തിരുവനന്തപുരം സ്വദേശിയും ആഗോളപ്രശസ്തനായ ദന്ത ഡോക്ടറുമായ ഡോ. അനില്‍ സുകുമാരനെ യുകെ റോയല്‍ കോളജ് ഓഫ് പാഥോളജി എഫ് ആര്‍ സി പാഥ് ബിരുദം നല്‍കി ആദരിച്ചു. ദന്തല്‍ വിദ്യാഭ്യാസ സേവന മേഖലയിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് ഈ അംഗീകാരം. പാഥോളജി വിഭാഗത്തിനു മാത്രം നല്‍കി വന്നിരുന്ന ഈ അംഗീകാരം പെരിയോഡോണ്ടിക്‌സ് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നും ആദ്യമായി ലഭിക്കുന്നത് ഡോ അനിലിനാണ്.

തിരുവനന്തപുരം ഗവ: ദന്തല്‍ കോളജില്‍ നിന്ന് 1984 ല്‍ ബി.ഡി എസ് ഫസ്റ്റ് റാങ്കും ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റ്റ് പുരസ്‌ക്കാരവും കരസ്തമാക്കിയ ഡോ അനില്‍, 1989 ല്‍ എം.ഡി.എസ് ബിരുദം നേടിയശേഷം അധ്യാപന-ഗവേഷണ മേഖലയില്‍ വിവിധ ദന്തല്‍ കോളജുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്തി. 1999 – 2002 കാലഘട്ടത്തില്‍ ഹോങ്കോംഗ് സര്‍വകശാലയില്‍ നിന്നും പി എച്ഛ് ഡി നേടി. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ ഡോ അനില്‍ 2012 ല്‍ സൗദി അറേബിയയിലെ കിംഗ് സൗദ് സര്‍വകശാലയില്‍ നിന്നും ഗവേഷണത്തിനുള്ള ഗോള്‍ഡന്‍ ക്വില്‍ അംഗീകാരത്തിനിനും അര്‍ഹനായിട്ടുണ്ട്.

കോവിഡ് 19 ഉം മോണ രോഗങ്ങളുമായുള്ള ബന്ധം എന്ന വിഷയത്തില്‍ പ്രബന്ധവും, കുരങ്ങു പനി ഉളവാക്കുന്ന ആശങ്കകളെക്കുറിച്ചുള്ള പ്രബന്ധവും അന്താരാഷ്ട്ര ശ്രദ്ധ നേടിയവയാണ്. ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ സീനിയര്‍ കണ്‍സല്‍റ്റന്റായി പ്രവര്‍ത്തിക്കുന്ന ഡോ. അനില്‍ സുകുമാരന്‍ പുഷപഗിരി റിസേര്‍ച്ച് സെസെന്റ്ററില്‍ അനുബന്ധ പ്രഫസര്‍ ആയും സേവനമനുഷ്ടിക്കുന്നു. ഇന്ത്യയില്‍ യുവഗവേഷകര്‍ക്ക് ഉള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ട് വിവിധ മേഖലകളെ അരോഗ്യ രംഗവുമായി ബന്ധിപ്പിക്കുന്നിനുള്ള പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി വരികയാണ് ഡോ. അനില്‍ സുകുമാരന്‍.