സിഎസ്ബി ബാങ്കിന്റെ എംഡിയും സിഇഒയുമായി പ്രളയ് മൊണ്ടാലിനെ നിയമിച്ചു

Posted on: September 17, 2022

കൊച്ചി : സിഎസ്ബി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി പ്രളയ് മൊണ്ടാലിനെ നിയമിച്ചു. 2022 സെപ്റ്റംബര്‍ 15ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് നിയമനത്തിന് അംഗീകാരം നല്‍കിയത്. 2025 സെപ്റ്റംബര്‍ 14 വരെ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

2020 സെപ്റ്റംബര്‍ 23നാണ് റീട്ടെയില്‍, എസ്എംഇ, ഓപ്പറേഷന്‍സ് ആന്‍ഡ് ഐടി വിഭാഗം പ്രസിഡന്റായി പ്രളയ് മൊണ്ടാല്‍ സിഎസ്ബി ബാങ്കില്‍ ചേര്‍ന്നത്. 2022 ഫെബ്രുവരി 17 മുതല്‍ ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിച്ചു. 2022 ഏപ്രില്‍ 1 മുതല്‍ ഇടക്കാല മാനേജിങ് ഡയറക്ടറായും സിഇഒയുമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

 

TAGS: Pralay Mondal |