കറ്റാമരന്റെ ചെയര്‍മാനായി എം.ഡി. രംഗനാഥ്

Posted on: August 6, 2022

കൊച്ചി : പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ കറ്റാമരന്റെ ചെയര്‍മാനായി എം.ഡി. രംഗനാഥ് നിയമിതനായി. കഴിഞ്ഞ മൂന്ന് വര്‍ഷമായി കറ്റാമരന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.

ദീപക് പദക്കിനെ കറ്റാമരന്റെ പുതിയ പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. ഐടി സര്‍വീസസ്, സോഫ്റ്റ് വെയര്‍ പ്രോഡക്ട് ഇന്‍ഡസ്ട്രി എന്നിവയില്‍ ആഗോളതലത്തിലുള്ള 30 വര്‍ഷത്തെ അനുഭവസമ്പത്തുമായാണ് അദ്ദേഹം കറ്റാമരനിലെത്തുന്നത്.

സ്ഥാപനത്തെ വളര്‍ച്ചയിലേക്ക് നയിച്ച രംഗനാഥിന്റെ ചെയര്‍മാനായുള്ള നിയമനത്തില്‍ സന്തോഷമുണ്ടെന്ന് കറ്റാമരന്റെ സ്ഥാപകനും ചെയര്‍മാന്‍ എമിരറ്റസുമായ എന്‍.ആര്‍. നാരായണമൂര്‍ത്തി പറഞ്ഞു. ദീപക് പദക്കിനെ കറ്റാമരനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് സ്ഥാപനത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയില്‍ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.