കൊച്ചി ഷിപ്യാര്‍ഡ് ലിമിറ്റഡിന്റെ പുതിയ ഡയറക്ടര്‍ ശ്രീജിത് കെ. നാരായണന്‍

Posted on: July 23, 2022


കൊച്ചി : കൊച്ചി ഷിപ്യാര്‍ഡ് ലിമിറ്റഡിന്റെ ഡയറക്ടറായി (ഓപറേഷന്‍സ്) ശ്രീജിത്ത് കെ. നാരായണന്‍ ചുമതലയേറ്റു. കോഴിക്കോട് സ്വദേശിയായ ശ്രീജിത്ത് കൊച്ചി ഷിപ്യാര്‍ഡ് ചീഫ് ജനറല്‍ മാനേജരായിരുന്നു.

കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിടെക് (മെക്കാനിക്കല്‍) ബിരുദവും, കൊച്ചി യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സ്‌കൂള്‍ ഓഫ് മാനേജ്‌മെസ്റ്റഡീസില്‍നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്.

ഷിപ് ബില്‍ഡിംഗ്, ഷിപ് ഡിസൈന്‍, ഷിപ് റിപ്പയര്‍ എന്നീ മേഖലകളില്‍ 34 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട്.