അലോക് കുമാര്‍ ചൗധരി എസ്ബിഐ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു

Posted on: June 9, 2022

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി അലോക് കുമാര്‍ ചൗധരി ചുമതലയേറ്റു. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍, ഫിനാന്‍സ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയില്‍ റീട്ടെയില്‍ ബിസിനസ്, ഓപറേഷന്‍സ് എന്നിവയാകും അദ്ദേഹം കൈകാര്യം ചെയ്യുക.

1987-ല്‍ എസ്ബിഐയില്‍ പ്രൊബേഷണറി ഓഫിസറായാണ് അലോക് കുമാര്‍ ചൗധരി പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന വിവിധ പ്രദേശങ്ങളില്‍ വിവിധ തലങ്ങളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു.