ബെന്നിച്ചൻ തോമസ് വനം വകുപ്പ് മേധാവി

Posted on: May 27, 2022

തിരുവനന്തപുരം : സംസ്ഥാന വനം മേധാവിയായി ബെന്നിച്ചന്‍ തോമസിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇപ്പോഴത്തെമേധാവി പി.കെ.കേശവന്‍ 31-ന് വിരമിക്കും. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരില്‍ മുതിര്‍ന്നയാളായ ബെന്നിച്ചന്‍, വനംവകുപ്പ് ആസ്ഥാനത്ത് ചീഫ് വൈല്‍ഡ് ലൈഫ്‌വാര്‍ഡനാണ്.

ബെന്നിച്ചനെ നിയമിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിരുന്നു. 1988 ബാച്ച് കേരള കേഡര്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ്.

1997-2000 കാലത്ത് തേക്കടി ഇക്കോ ഡെവലപ്‌മെന്റ് ഓഫീസറായിരിക്കേ നടപ്പാക്കിയ പെരിയാര്‍ മോഡല്‍ (ഇന്ത്യ ഇക്കോഡെവലപ്‌മെന്റ് പ്രോജക്ട്) രാജ്യാന്തരശ്രദ്ധ നേടി. കോട്ടയം കിടങ്ങൂര്‍സ്വദേശിയാണ്.