15
Wednesday
May 2024
May 2024
കെ. വരദരാജന് കെ. എസ്. എഫ്.ഇ. ചെയര്മാന്
Posted on: December 10, 2021
കൊച്ചി : കെ. എസ്. എഫ്.ഇ.യുടെ പുതിയ ചെയര്‍മാനായി കെ. വരദരാജന് ചുമതലയേറ്റു. കെ.എസ്.എഫ്.ഇ. യുടെ തൃശ്ശൂരിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ വി.പി. സുബ്രഹ്മണ്യന് പുതിയ ചെയര്‍മാനെ പൂച്ചെണ്ട് നല്കി സ്വീകരിച്ചു.
കെ.എസ്.എഫ്.ഇ.യെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഴുവന്‍ ജീവനക്കാരുടെയും ക്ഷേമം ഉറപ്പുവരുത്തുമെന്നും ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ചെയര്മാന് പറഞ്ഞു.
ഇതിനു മുന്‍പ് നോര്‍ക്ക റൂട്സിന് വൈസ് ചെയര്മാന് പദവി വഹിച്ചിരുന്ന കെ. വരദരാജന് കൊല്ലം സ്വദേശിയാണ്. ദീര്‍ഘകാലം അദ്ദേഹം എന്‍.ജി.ഒ. യൂണിയന് നേതൃപദവി വഹിച്ചിരുന്നു. കെ.എസ്. എഫ്.ഇ.യുടെ 25-ാമത് ചെയര്‍മാനാണ്.
TAGS: K. Varadarajan |
News in this Section
Related News