ഏറ്റവും നല്ല ‘ഫിലാന്ത്രോപ്പിസ്‌റ്’ അവാര്‍ഡ് നാഷ്വില്‍ ടെന്നസിയില്‍ നിന്നുള്ള സാം ആന്റോക്ക്

Posted on: November 6, 2021

ചിക്കാഗോ : ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്ന ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സില്‍ വച്ച് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും, സാമൂഹ്യ സംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ‘മനുഷ്യസ്‌നേഹി’ എന്ന നിലയില്‍ മനുഷ്യ നന്മക്കായ് ചെയ്ത ഏറ്റവും നല്ല കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സാം ആന്റോക്ക് ഈ പ്രത്യേക ഏറ്റവും നല്ല ‘ഫിലാന്ത്രോപ്പിസ്‌റ്’ പുരസ്‌കാരം നല്‍കി ഇന്ത്യ പ്രസ് ക്ലബ് ആദരിക്കുന്നത്.

മനുഷ്യ നന്മക്കായി സാം ആന്റോ സ്വന്തമായി സ്ഥാപിച്ച കാര്‍മല്‍ മരിയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കാണ് അദ്ദേഹം നേതൃത്വം നല്‍കുന്നത്. HIV ബാധിച്ചതും താമസിക്കാന്‍ ഇടമില്ലാതെ അലഞ്ഞുതിരിയുന്ന കുട്ടികളുടെ പുനരധിവാസം ലക്ഷ്യമാക്കിയാണ് കാര്‍മല്‍ മാറിയ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ചാരിറ്റബിള്‍ ട്രസ്റ്റ് 2 ലക്ഷം ഡോളറോളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവൊഴിച്ചിട്ടുണ്ട്.

സാം ആന്റോയും കൂടി ചേര്‍ന്ന് സ്ഥാപിച്ച കേരളാ അസോസിയേഷന്‍ ഓഫ് നാഷ്വില്‍ ന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ വെള്ളപ്പൊക്കദുരിതാശ്വാസത്തിനായി കേരളാ അസോസിയേഷന്‍ ഓഫ് നാഷ്വില്‍ 85000 ഓളം ഡോളര്‍ സമാഹരിച്ച് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരിയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കായി ഇരുപതില്‍പരം ഓക്‌സിജന്‍ കോണ്‌സന്‌ട്രേറ്റേഴ്സ് കേരളത്തിലേക്ക് അയച്ചിരുന്നു.

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ടെന്നസിയിലെ നാഷ്വില്ലിലും പിന്നീട് ഫോമായിലും ശ്രദ്ധേയമായ സേവനങ്ങള്‍ അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇമ്മിഗ്രെഷന്‍ പരിഷ്‌കാരത്തിനു വേണ്ടി നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇതിനു വേണ്ടി നടത്തിയ ലോബ്ബിയിങ്ങിന് നേതൃത്വം നല്‍കുകയും ചെയ്തുവരികയായിരുന്നു. ഈ അടുത്തകാലത്ത് ഈ പരിശ്രമങ്ങള്‍ H4 EAD work permit എന്ന മാറ്റത്തിന് കാരണമായി എന്നത് ഏറെ അഭിമാനാര്‍ഹമായ കാര്യമാണ്. ഫോമാ ലീഗല്‍ ഇമ്മിഗ്രെഷന്‍ ഫെഡറേഷന്‍ (FOMAA Life ) ന്റെ ചെയര്‍മാനായി അദീഹം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

വളരെ പ്രസിദ്ധമായ ‘മലയാള പുരസ്‌കാരം’ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ മലയാളി സമൂഹത്തിന് മാതൃകയായ സാം ആന്റോയെ പോലുള്ളരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് സാമൂഹിക പ്രതിബദ്ധതയുള്ള IPCNA എന്ന മാധ്യമ കൂട്ടായ്മയുടെ ഉത്തരവാദിത്വമായാണ് കരുതുന്നത് എന്ന് IPCNA നാഷണല്‍ കമ്മറ്റിയെ പ്രതിനിധീകരിച്ച് ട്രഷറര്‍ ജീമോന്‍ ജോര്‍ജ്ജ് അറിയിച്ചു.

നവംബര്‍ 11 മുതല്‍ 14 വരെ നടക്കുന്ന ഈ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കേരളത്തിലെ നിരവധി രാഷ്ട്രീയ – മാധ്യമ പ്രവര്‍ത്തകര്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും എന്നുറപ്പായിട്ടുണ്ട്. IPCNA ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥേയത്വത്തില്‍ നടത്തപെടുന്ന കണ്‍വെന്‍ഷനിലേക്ക് ഇവരെയുംസ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു. കോണ്‍ഫ്രന്‍സ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനില്‍ ട്രൈസ്റ്റാര്‍ (1-917-662-1122), ജീമോന്‍ ജോര്‍ജ്ജ് (1-267-970-4267).

TAGS: Sam Anto |