കെ പോള്‍ തോമസിന് ദേശീയ അവാര്‍ഡ്

Posted on: October 13, 2021

കൊച്ചി : പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പി.എഫ്.ആര്‍.ഡി.എ) ഏര്‍പ്പെടുത്തിയ അടല്‍ പെന്‍ഷന്‍ യോജന ബിഗ് ബിലീവേഴ്‌സ് (എബിബി) 3.0 ല്‍ മികച്ച എം.ഡിക്കുള്ള ദേശീയ പുരസ്‌കാരം ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം. ഡിയും സി.ഇ.ഒ യുമായ കെ പോള്‍ തോമസിന്. വിരമിക്കലിനു ശേഷവും സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കാന്‍ പി എഫ് ആര്‍ ഡി എ ലക്ഷ്യമിടുന്നു.

അതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം ബോധവത്കരണ പരിപാടികളും അടല്‍ പെന്‍ഷന്‍ യോജന, നാഷണല്‍ പെന്‍ഷന്‍ സ്‌കീം എന്നിവയെക്കുറിച് ജനങ്ങള്‍ക്ക് അവബോധം നല്കാന്‍ ഒരു സമര്‍പ്പിത പരിശീലന ഏജന്‍സിയും പിഎഫ്ആര്‍ഡിഎ എംപാനല്‍ ചെയ്തിട്ടുണ്ട്. കൂടാതെ പെന്‍ഷന്‍ ലഭിക്കാത്ത എല്ലാ തലങ്ങളിലുമുള്ള ജനങ്ങളെയും വാര്‍ദ്ധക്യ പെന്‍ഷനില്‍ ഉള്‍പ്പെടുത്തുന്നതിന് രാജ്യ വ്യാപകമായുള്ള പ്രചാരണമാണ് അടല്‍ പെന്‍ഷന്‍ യോജനയിലൂടെ പി.എഫ്.ആര്‍.ഡി.എ നടത്തുന്നത്.

തിങ്കളാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസിന് വേണ്ടി ഇസാഫ് ബാങ്ക് ചെന്നൈ റീജിയണല്‍ ഹെഡ് കെ. മുത്തുവള്ളിയപ്പന്‍ പി.എഫ്.ആര്‍.ഡി.എ ചെയര്‍മാന്‍ സുപ്രതീം ബന്ദോപാധ്യായയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

 

TAGS: ATAL Award |