ഡെയ്‌സി ചിറ്റിലപ്പിള്ളി സിസ്‌കോ ഇന്ത്യ പ്രസിഡന്റ്

Posted on: July 15, 2021

മുംബൈ : ഐ.ടി., നെറ്റ് വര്‍ക്കിംഗ് രംഗത്തെ ആഗോള കമ്പനിയായ സിസ്സോയുടെ ഇന്ത്യ സാര്‍ക്ക് മേഖലാ പ്രസിഡന്റായി ഡെയ്‌സി ചിറ്റിലപ്പിള്ളിയെ നിയമിച്ചു. 1995-ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യവനിതയാണ് തിരുവനന്തപുരം സ്വദേശിയായ ഡെയ്‌സി. ഓഗസ്റ്റ് ഒന്നിന് ഇവര്‍ ചുമതലയേല്‍ക്കും. നാലുവര്‍ഷമായി സിസ്റ്റോ ഇന്ത്യ-സാര്‍ക്ക് മേഖലാ പ്രസിഡന്റായിരുന്ന സമീര്‍ ഗര്‍ഡേ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നിയമനം.

17 വര്‍ഷമായി സിസ്‌കോയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇവര്‍ നിലവില്‍ സിസ്‌കോ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ വിഭാഗം മാനേജിങ് ഡയറക്ടറായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ദേവസി ചിറ്റിലപ്പിള്ളിയുടെയും മേരി ദേവസ്സിയുടെയും മകളാണ്.