പി.ഐ ശ്രീവിദ്യ ഐ.എ.എസ് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു

Posted on: July 15, 2021

തിരുവനന്തപുരം : കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പി.ഐ ശ്രീവിദ്യ ഐ.എ.എസ് ഇന്നലെ (14-7-2021) ചുമതലയേറ്റു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായിരുന്നു.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എസ്.ഹരികിഷോര്‍ ഐ.എ.എസ് വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറായി പോയതിനെ തുടര്‍ന്നാണ് കുടുംബശ്രീഎക്‌സിക്യൂട്ടീവ് ഡയറക്ടറായി ശ്രീവിദ്യ നിയമിതയാകുന്നത്.

2010 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ശ്രീവിദ്യ കര്‍ണാടകയിലെ കൂര്‍ഗില്‍ ഡെപ്യൂട്ടി കമ്മീഷണറായിരിക്കേ 2019 ലാണ് ഇന്റര്‍ കേഡര്‍ ഡെപ്യൂട്ടേഷനില്‍ കേരളത്തിലെത്തിയത്.