ബി.വി. ഗോപിനാഥ് ആദായനികുതി വകുപ്പ് കേരള മേധാവി

Posted on: July 6, 2021

കൊച്ചി ; കേരളത്തിലെ ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണര്‍ ആയി ബി.വി.ഗോപിനാഥ് ചുമതലയേറ്റു. ആന്ധ്ര സ്വദേശിയായ ഗോപിനാഥ് 1987 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐ.ആര്‍.എസ്.) ഉദ്യോഗസ്ഥനാണ്. കര്‍ണാടക, ഗോവ സംസ്ഥാനങ്ങളുടെ ആദായനികുതിചീഫ് കമ്മിഷണര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിശാഖപട്ടണം, ചെന്നൈ, മുംബൈ, രാജ്‌കോട്ട്, ഡല്‍ഹി, പനാജി എന്നിവിടങ്ങളില്‍ വിവിധ തസ്തികകളില്‍ ജോലി നോക്കിയിട്ടുള്ളതിനോടൊപ്പം ആഭ്യന്തര മന്ത്രാലയത്തില്‍ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.