ഹരി മേനോന്‍ 1 എം ജി ഡയറക്ടര്‍ ബോര്‍ഡ് അംഗം

Posted on: June 18, 2021

മുംബൈ ; ഓണ്‍ലൈന്‍ ഫാര്‍മ കമ്പനിയായ 1 എം.ജി.യുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് മലയാളിയും ബിഗ് ബാസ്‌കറ്റ് സഹസ്ഥാപകനും സി.ഇ.ഒ.യുമായ ഹരി മേനോനെ നിയമിച്ചു. ടാറ്റാ ഗ്രൂപ്പിനുകീഴിലെ ടാറ്റാ ഡിജിറ്റല്‍ ഏറ്റെടുത്ത കമ്പനിയില്‍ മൂന്ന് പുതിയ ഡയറക്ടര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്.

ക്യൂര്‍ഫിറ്റ് സ്ഥാപകനും ടാറ്റാ ഡിജിറ്റല്‍ പ്രസിഡന്റുമായ മുകേഷ് ബന്‍സാല്‍, ഹരി മേനോന്‍, ടാറ്റാസണ്‍സ് ചെയര്‍മാന്‍ ഓഫീസിലെ സീനിയര്‍ വൈസ് പ്രസിഡന്റ് അങ്കുര്‍വര്‍മ എന്നിവരാണ് പുതിയ ഡയറക്ടര്‍മാര്‍. മുകേഷ് ബന്‍സാല്‍ ആയിരിക്കും ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനെന്നാണ് സൂചന.

പുതിയ നിയമനങ്ങളോടെ 1 എം.ജി.യില്‍ ഡയറക്ടര്‍മാരുടെ എണ്ണം ഏഴായി. ചില്ലറ വ്യാപാര്‍ പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌കറ്റിനെയും ഫിറ്റ്‌നസ് സ്റ്റാര്‍ട്ടപ്പായ ക്യൂര്‍ഫിറ്റിനെയും ഏറ്റെടുത്തതിനു പിന്നാലെയാണ് ഓണ്‍ലൈന്‍ ഫാര്‍മ സേവന കമ്പനിയായ 1 എം.ജി.യെ കൂടി ടാറ്റാ ഡിജിറ്റല്‍ ഏറ്റെടുത്തത്.

 

TAGS: Hari Menon |