ഡോ. ജോര്‍ജ് വി ആന്റണിക്ക് കോമണ്‍വെല്‍ത്ത് ഇന്നവേഷന്‍ ഫോറം അവാര്‍ഡ്

Posted on: June 8, 2021

കൊച്ചി : പ്രൊവിഡന്‍സ് സ്‌കൂള്‍ ഓഫ് ബിസിനസ് ഡയറക്ടര്‍ ഡോ. ജോര്‍ജ് വി ആന്റണിക്ക് മികച്ച അക്കാദമിക് എന്‍ട്രര്‍പ്രണര്‍ഷിപ്പിന് കോമണ്‍വെത്ത് ഇന്നവേഷന്‍ ഫോറം അവാര്‍ഡ്. മഹാമാരികാലത്ത് കുട്ടികള്‍ക്ക് പൂര്‍ണതോതില്‍ പഠനം ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുട്ടികള്‍ക്കായി നൂതനമായ ആശയം രൂപപെടുത്തിയതിനാണ് അംഗീകാരം.

ഡോ. ജോര്‍ജ് വി ആന്റണിയുടെ ആശയം വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പഠന സൗകര്യം ലഭ്യമാക്കിയെന്ന് മാത്രമല്ല തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുകയും മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഡസ്ട്രി എക്‌സ്‌പോഷര്‍ ലഭ്യമാക്കാനും സഹായകരമായി.

ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഡയറക്ടേഴ്‌സ് ഓണററി റീജിയണല്‍ ഡയറക്ടറായും ഡോ. ജോര്‍ജ് ആന്റണി സേവനമനുഷ്ഠിക്കുന്നു.