ഹര്‍മോഹന്‍ സാഹ്നി റെയ്മണ്ട് റിയാല്‍റ്റി ബിസിനസ് സിഇഒ

Posted on: June 1, 2021

കൊച്ചി : റിയാല്‍റ്റി ബിസിനസ് വിഭാഗത്തിന്റെ സിഇഒ ആയി ഹര്‍മോഹന്‍ സാഹ്നിയെ നിയമിച്ചു കൊണ്ട് റെയ്മണ്ട് തങ്ങളുടെ എക്സിക്യൂട്ടീവ് നേതൃനിരയെ കൂടുതല്‍ ശക്തമാക്കി. ഇസിഎല്‍ ഫിനാന്‍സിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് സിഒഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഹര്‍മോഹന്‍.

ആഡംബര താമസ സൗകര്യ മേഖല, താങ്ങാനാവുന്ന ഭവന മേഖല, വാണിജ്യ-ചെറുകിട പദ്ധതികള്‍ തുടങ്ങിയവയില്‍ മികച്ച അനുഭവ സമ്പത്തുമായാണ് ഹര്‍മോഹന്‍ റെയ്മണ്ടിലെത്തുന്നത്.

താനെയുടെ ഹൃദയ ഭാഗത്ത് 100 ഏക്കറിലേറെ വരുന്ന ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയുമായി 2019-ലാണ് റെയ്മണ്ട് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കു പ്രവേശിച്ചത്. മഹാമാരിക്കാലത്തും മികച്ച പ്രകടനവുമായി മുന്നേറിയ റെയ്മണ്ട് 2021 മാര്‍ച്ച് വരെ 1387 റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്കുള്ള ബുക്കിംഗ് സ്വീകരിച്ചിരുന്നു.

റെയ്മണ്ട് റിയാല്‍റ്റി വന്‍ വളര്‍ച്ചയ്ക്ക് തയ്യാറായി നില്‍ക്കുന്ന നിര്‍ണായക വേളയിലാണ് ഹര്‍മോഹന്‍ റെയ്മണ്ട് കുടുംബത്തിലേക്കെത്തുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ റെയ്മണ്ട് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം ഹരി സിന്‍ഘാനിയ ചൂണ്ടിക്കാട്ടി.

ദീര്‍ഘകാലത്തേക്ക് സ്ഥായിയായ വളര്‍ച്ച സൃഷ്ടിക്കാന്‍ റെയ്മണ്ട് റിയാല്‍റ്റിയുടെ സംഘത്തിനു കഴിയുമെന്നു താന്‍ പ്രതീക്ഷിക്കുന്നതായി ഹര്‍മോഹന്‍ സാഹ്നി പ്രതികരിച്ചു.

TAGS: Harmohan |