സുന്ദര്‍ലാല്‍ ബഹുഗുണ ഇനി ഓര്‍മകളില്‍

Posted on: May 22, 2021

ഡെറാഡൂണ്‍ : സ്വാതന്ത്ര്യസമരസേനാനിയും പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു. 94 വയസായിരുന്നു. കോവിഡ് ബാധിച്ച് ഋഷികേശ് എയിംസില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. ഭാര്യ : വിമല. മൂന്നുമക്കളുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് സ്ഥിരീകരിച്ച് അദ്ദേഹത്തെ ആരോഗ്യനില മോശമായതോടെ കഴിഞ്ഞ എട്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നത്തെ ഉത്തരാഖണ്ഡിലെ തെഹ്രിക്ക് സമീപം മഹോദ്ര ഗ്രാമത്തില്‍ ജനുവരി ഒന്‍പതിനായിരുന്നു ജനനം. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം അയിത്തത്തിനെതിരായ പോരാട്ടത്തിലുടെ പൊതുരംഗത്ത് സജീവമായി. പിന്നീട് സ്ത്രീകളെ സംഘ
ടിപ്പിച്ച് മദ്യവിരുദ്ധ സമരങ്ങള്‍സംഘടിപ്പിച്ചു.

ഹിമാലയന്‍ വനങ്ങളിലുടെ 4,700 കിലോമീറ്ററിലധികം കാല്‍നടയായി സഞ്ചരിച്ച് വന്‍കിടപദ്ധതികള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ചു. ഹിമാലയത്തെ രക്ഷിക്കുക എന്ന സന്ദേശവുമായി 1974 ലാണ് ചിപ്‌കോ പ്രസ് ഥാനം ആരംഭിക്കുന്നത്. ഒടുവില്‍ ഈ മേഖലയിലെ മരം മുറിക്കുന്നത് 15 വര്‍ഷത്തേക്ക് നി
രോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇട
പെടലും പ്രധാനമായി, ജന്മനാടായ തെഹ്രിയില്‍സ്ഥാപിക്കുന്ന അണക്കെട്ടിനെതിരെയായിരുന്നു തുടര്‍ന്നുള്ളസമരം.

ലോകത്തെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ അണ് ക്കെട്ടായി കണക്കാക്കപ്പെടുന്ന തെഹ്രി അണക്കെട്ടിനിനെതിരായ സമരം രണ്ടു ദശകത്തിലേറെ നീണ്ടു. ഈ പ്രശ്‌നത്തില്‍ 95 ല്‍ ബഹുഗുണ അനിശ്ചിതകാല നിരാഹാരം ആരംഭിച്ച് അണക്കെട്ടിനെക്കുറിച്ചു പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാമെന്ന് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവാഗ്ദാനം ചെയ്തതിനെത്തു
ടര്‍ന്ന് ഉപവാസം നിര്‍ത്തി.

എന്നാല്‍, വാഗ്ദാനം പാലിക്കാതെ വന്നപ്പോള്‍ രാജ്ഘട്ടില്‍ നിരാഹാര സമരം തുടങ്ങി. ഇത് 74 ദിവസം നീണ്ടു. ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹത്ത തേടിയെത്തി. ചിപ്‌കോ പ്രസ് ഥാനത്തിന് 1987 ല്‍ റൈറ്റ് ലൈവലിഹുഡ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1981 ല്‍ പത്മശ്രീ പുരസ് കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അദ്ദേഹം നിരസിച്ചു.

2009 ല്‍ രാജ്യം രണ്ടാമത്തെ വലിയ ബഹുമതിയായ പത്മ വിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.