ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ഭാര്യ ലീല അന്തരിച്ചു

Posted on: May 17, 2021

മുംബൈ : വ്യവസായപ്രമുഖനും ലീലഗ്രൂപ്പ് ഉടമയുമായിരുന്ന പരേതനായ ക്യാപ്റ്റന്‍ സി.പി.കൃഷ്ണന്‍ നായരുടെ ഭാര്യ ലീല കൃഷ്ണന്‍ നായര്‍ (90) അന്തരിച്ചു. ബീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ലീലയുടെ പേരിലാണ് എല്ലാ പ്രധാന വ്യവസായ സംരംഭങ്ങളും ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ തുടങ്ങിയത്. അന്ധരിയിലെ ലീലാഗ്രൂപ്പ് ഹോട്ടലിന് സമീപത്തുള്ള വീട്ടില്‍ കുടുംബത്തോടൊപ്പം ദീര്‍ഘകാലമായി താമസിക്കുകയായിരുന്നു.

മലബാറിലെ വ്യവസായ പ്രമുഖനും നോര്‍ത്ത് മലബാര്‍ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റുമായിരുന്ന പരേതനായ എ.കെ. നായരുടെ മകളാണ്. അമ്മ : പരേതയായ പുതിയ വീട്ടില്‍ മാധവിയമ്മ.

ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍, പയ്യാമ്പലം ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. ലീലവെഞ്ച്വര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വിവേക് നായര്‍, സഹ ചെയര്‍മാന്‍ ദിനേശ് നായര്‍ എന്നിവര്‍ മക്കളാണ്.