കാനറാ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായി കെ സത്യനാരായണരാജു ചുമതലയേറ്റു

Posted on: March 13, 2021

കൊച്ചി : 2021 മാര്‍ച്ച് 10 ന് കാനറ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി കെ സത്യനാരായണരാജു ചുമതലയേറ്റു. 1988 ല്‍ വിജയ ബാങ്കില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ജനറല്‍ മാനേജരായി.

33 വര്‍ഷത്തെ നീണ്ട ബാങ്കിംഗ് ജീവിതത്തില്‍ 12 വര്‍ഷമായി സ്‌പെഷ്യലൈസ്ഡ് കോര്‍പ്പറേറ്റ് ബാങ്കിംഗ് ബ്രാഞ്ച് ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ തലവനാണ്. ഷിമോഗ, വിജയവാഡ, ഹൈദരാബാദ്, മുംബൈ എന്നിവയുടെ പ്രാദേശിക തലവനായിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ സബ്‌സിഡിയറിയായ ബോബ് ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ ഡയറക്ടറും ബോബ്-ഐഐടി ബോംബെ ഇന്നൊവേഷന്‍ സെന്ററിന്റെ സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമാണ്.